കാന്‍സര്‍ രോഗികള്‍ക്കായി അമിത്ഷായെ കണ്ടതിനെ ബി.ജെ.പിയില്‍ ചേര്‍ന്നതായി ചിത്രീകരിച്ചു; യുവരാജ് സിംഗ് ബി.ജെ.പിക്കുവേണ്ടി പ്രചരണത്തിനിറങ്ങില്ല

single-img
13 September 2014

Yuvrajബിജെപി ദേശീയധ്യക്ഷന്‍ അമിത് ഷായുമായി കഴിഞ്ഞ ദിവസം യുവരാജ് കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പിയില്‍ ചേരാനാണെന്ന അഭൂഹം തള്ളിക്കളഞ്ഞുകൊണ്ട് യുവ്‌രാജ് സിംഗിന്റെ മാനേജര്‍ രംഗത്തെത്തി. ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരകന്‍ യുവരാജ് ആയിരിക്കും എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ യുവരാജിന്റെ മാനേജര്‍ നിഷാന്ത് ജീത് അറോറ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അര്‍ബുദം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനാണ് അമിത് ഷായെ കണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. കാന്‍സറുമായി ബന്ധപ്പെട്ടുള്ള യുവരാജിന്റെ പേരിലുള്ള സംഘടനയായ ‘യുവികാന്‍’ സംഘടനയ്ക്ക് ഇതില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും ചര്‍ച്ചയില്‍ വന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. യുവരാജിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും ഇത് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 15 നാണ് ഹരിയാന തിരഞ്ഞെടുപ്പ്. നിലവില്‍ 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് നാല് അംഗങ്ങള്‍ മാത്രമാണുള്ളത്. ഇക്കുറി ഒറ്റയ്ക്ക് ഭരണം പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.