വാഹനത്തിന്റെ വേഗത്തെ സംബന്ധിച്ച തര്‍ക്കം ,യുവതികള്‍ നടുറോഡിലിറങ്ങി തമ്മിലടിച്ചു

single-img
12 September 2014

21645_609327ഒരേ വാഹനത്തില്‍ യാത്രചെയ്തിരുന്ന യുവതികള്‍ പരസ്പരം തര്‍ക്കിച്ച് നടുറോഡിലിറങ്ങി തമ്മിലടിച്ചു. കോട്ടയം-എറണാകുളം റോഡില്‍ തലയോലപ്പറമ്പിന് സമീപം തലപ്പാറയില്‍ ആയിരുന്നു സംഭവം. ആറ് യുവതികളാണ് നടുറോഡില്‍ തമ്മിലടിച്ചത്.

 

ഇതോടെ ഇവിടെ ഗതാഗതവും സ്തംഭിച്ചു. ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ യുവതികളുെട കൈയാങ്കളിക്ക് സാക്ഷികളായി. സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി. ഇരുപത് മിനുട്ടോളം യുവതികളുടെ പരാക്രമം തുടര്‍ന്നു.

 

ടാക്‌സി വാഹനത്തിലാണ് യുവതികള്‍ സഞ്ചരിച്ചിരുന്നത്. പണിമുടക്കായതിനാല്‍ ‘വിവാഹം’ എന്ന് വാഹനത്തില്‍ എഴുതിയൊട്ടിച്ചിരുന്നു. വാഹനത്തിന്റെ വേഗത്തെ സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയിലേക്ക് നയിച്ചതെന്നാണ് വിവരം.

 

അതേസമയം പ്രതികരണം എന്തായിരിക്കുമെന്ന് ഭയന്ന് നാട്ടുകാരും യുവതികളെ പിടിച്ചുമാറ്റാന്‍ മടിച്ചു. പ്രശ്‌നം ഗുരുതരമാകുന്നതിനിടെ തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. ഇതിനിടെ യുവതികളില്‍ ചിലര്‍ കരച്ചിലും തുടങ്ങിയിരുന്നു. അടിയേറ്റ് യുവതികളുടെ മുഖത്തൊക്കെ മുറിവും ഉണ്ടായി. യുവതികളെ പോലീസ് തലയോലപ്പറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മാതാപിതാക്കളെ വിളിച്ചുവരുത്തി രാത്രി വൈകിയാണ് ഇവരെ വിട്ടയച്ചത്.