പരിസ്ഥിതിസംരക്ഷണ സന്ദേശവുമായി ‘ഇക്കോഫ്രണ്ട്‌ലി സി.എന്‍.ജി. ഡെമു’ ഫ്ലാഗ് ഓഫ് ചെയ്തു

single-img
10 September 2014

21646_608745പരിസ്ഥിതിസംരക്ഷണ സന്ദേശവുമായി ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി ‘ഇക്കോഫ്രണ്ട്‌ലി സി.എന്‍.ജി. ഡെമു’ ഫ്ലാഗ് ഓഫ് ചെയ്തു. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസും നിശ്ചിത ശതമാനം ഡീസലും ഇന്ധനമായി ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ അശോക് കെ. അഗര്‍വാള്‍ ഫ്ലാഗ് ഓഫ് ചെയ്തു . എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതും ഡീസല്‍ ഉപയോഗിച്ചാണ്. എന്നാല്‍, സി.എന്‍.ജി. ഡെമുവിന്റെ ഓട്ടത്തിന് പ്രധാനമായും കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസാണ് ഉപയോഗിക്കുന്നത്.

 

ഭാവിയില്‍ പൂര്‍ണമായും സി.എന്‍.ജി. ഉപയോഗിച്ച് ഓടിക്കാവുന്ന ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും ഐ.സി.എഫ്. അധികൃതര്‍ പറഞ്ഞു.മറ്റ് ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റുകളില്‍ ഡീസലും ബയോഡീസലും ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. സി.എന്‍.ജി. ഡെമുവില്‍ പ്രകൃതിവാതകത്തിന്റെ 40 സിലിണ്ടറുകളാണ് ഉണ്ടാകുക.

 

ഡീസലിന് പകരം സി.എന്‍.ജി. ഉപയോഗിച്ചാല്‍ പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവില്‍ 90 ശതമാനം കുറവുണ്ടാകും. ഇന്ത്യന്‍ റെയില്‍വേ ഓര്‍ഗനൈസേഷന്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍ (ഐ.ആര്‍.ഒ.എ.എഫ്.) ആണ് ഇന്ത്യന്‍ റെയില്‍വേക്കായി പരിസ്ഥിതിഅനുകൂല ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചത്.