മോഹന്‍ലാലിന്റെ കൂടെ തിരനോട്ടത്തില്‍ അഭിനയിച്ച ബാലനെ ഒടുവില്‍ കണ്ടെത്തി

single-img
4 September 2014

Prasad

തനിക്കൊപ്പം തന്റെ ആദ്യ ചിത്രമായ തിരനോട്ടത്തില്‍ അഭിനയിച്ച ബാലന്‍ ആരെന്നു ചോദിച്ചുകൊണ്ട് മോഹന്‍ലാല്‍ ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റിന് ഒടുവില്‍ ഉത്തരം കിട്ടി. സീരിയല്‍ സംവിധായകനും പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ പ്രസാദ് നൂറനാടാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാലിന് ആ സന്തോഷ വാര്‍ത്ത പകര്‍ന്നു നല്‍കിയത്. പക്ഷേ വാര്‍ത്ത സന്തോഷമാണെങ്കിലും അതിന്റെ ഉള്ളടക്കം ദുഃഖകരമാണെന്നുള്ളതാണ് സത്യം.

മോഹന്‍ലാലിനൊപ്പം അന്ന് അഭിനയിച്ച ബാലന്റെ പേര് അജിത് ബാലഗോപാല്‍ എന്നാണ്. തിരുവനന്തപുരം സ്വദേശിയായ അജിത് പക്ഷേ ഒരു ഹാര്‍ട്ട് ആറ്റാക്കിനെ തുടര്‍ന്ന് ഈ ലോകത്തോട് വിടപറഞ്ഞു. അജിത്തിന്റെ ഭാര്യ ഷൈല ഇപ്പോള്‍ ബംഗളൂരില്‍ ലീലാഗ്രൂപ്പ് ചെയര്‍മാന്‍ പരേതനായ കൃഷ്ണന്‍നായരുടെ ലീല ഗ്രൂപ്പ് ചെയര്‍മാന്‍ പരേതനായ കൃഷ്ണന്‍നായരുടെ ചെറുമകളാണ് ഷൈല.

ഇതാണ് പ്രസാദ് നൂറനാട് തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.