ഹിന്ദുസമുദായം ഒന്നിച്ചു നിന്നാല്‍ കേരളത്തില്‍ വികസനമെത്തുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

single-img
1 September 2014

pon-radhakrishnan-BJPഹിന്ദുസമുദായം ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ വികസനമെത്തുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഹിന്ദു മഹാസമ്മേളനം ഗണേശോത്സവത്തോടനുബന്ധിച്ച് ശംഖുമുഖം കടപ്പുറത്ത് ഗണേശവിഗ്രഹം നിമഞ്ജനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ മാത്രമല്ല ന്യൂനപക്ഷസമുദായങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഒ. രാജഗോപാലിന്റെ പരാജയം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. വിനയവും നന്മയുമുള്ള മനുഷ്യനാണ് അദ്ദേഹം. നന്മയുള്ള മനുഷ്യര്‍ നാടിന്റെ തലപ്പത്ത് വന്നാല്‍ മാത്രമേ നാടിന് വളര്‍ച്ചയുണ്ടാകൂ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിനുണ്ടായ വികസനകുതിപ്പ് എല്ലാവരും ഓര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.