സര്‍ക്കാരിന് വീണ്ടും തിരിച്ചടി; പ്ലസ് ടു കേസില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

single-img
1 September 2014

kerala-high-courtവിവാദമായ പ്ലസ്ടു കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. പ്ലസ് ടു അനുവദിച്ചത് സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയിലുള്ള ആറംഗ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്കു മാത്രം പ്ലസ്ടു അനുവദിച്ചാല്‍ മതിയെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബഞ്ചിന്റെ വിധി പ്രഥമതൃഷ്ട്യാതന്നെ ശരിയാണെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് പ്ലസ് ടു അനുവദിച്ച സര്‍ക്കാര്‍ നടപടി ശരിയല്ലെന്നു ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് ആന്റണി ഡൊമിനിക്, ജസ്റ്റീസ് ദാമാ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.