‘താൻ പറഞ്ഞത് ഹിന്ദിയെന്നാണ് ഹിന്ദുവെന്നല്ല’; ഹിന്ദു പരാമർശത്തെ തിരുത്തി നജ്മാ ഹെപ്ത്തുള്ള

single-img
30 August 2014

najmaഹിന്ദു പരാമർശത്തെ തിരുത്തി നജ്മാ ഹെപ്ത്തുള്ള രംഗത്ത്. ‘ഇന്ത്യാക്കാരെല്ലാം ഹിന്ദുക്കളാണെന്ന്’ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മാ ഹെപ്ത്തുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

തുടർന്നാണ് വിശദീകരണവുമായി നജ്മാ ഹെപ്ത്തുള്ള രംഗത്ത് വന്നത്. ‘താൻ ഹിന്ദു എന്നല്ല പറഞ്ഞത് ഹിന്ദിയെന്നാണ്, അറബികൾ ഇന്ത്യയിൽ ജീവിക്കുന്നവരെ ഹിന്ദികൾ എന്നാണ് പറയുന്നത് അതിനെയാണ് താൻ ഉദ്ദേശിച്ചതെന്നും’ അവർ പറഞ്ഞു. താൻ ഇന്ത്യാക്കാരെല്ലാം ഹിന്ദികളാണെന്നാണ് പറഞ്ഞത് അത് തെറ്റിധരിക്കപ്പെടുകയായിരുന്നു വെന്ന് അവർ കൂട്ടിച്ചേർത്തു.

അറബിയിൽ ഇന്ത്യാക്കാരെ ഹിന്ദിയെന്നും പേർഷ്യനിൽ ഹിന്ദുസ്ഥാനിയെന്നും ഇംഗ്ലീഷിൽ ഇന്ത്യനെന്നുമാണ് വിളിക്കുന്നത് മറ്റ് രാജ്യക്കാർക്ക് അവകാശപ്പെടാനില്ലാത്ത് പ്രത്യേകതയാണിതെന്ന് കൂടി അവർ പറഞ്ഞു.