ബിവറേജസുകള്‍ അടച്ചു പൂട്ടാത്ത മദ്യനിരോധനം അപഹാസ്യമെന്ന് വി. മുരളീധരന്‍

single-img
22 August 2014

Muraleedharanസംസ്ഥാനത്ത് മദ്യവില്പനയില്‍ 75 ശതമാനം നടത്തുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാതെ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കും എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ തീരുമാനം അപഹാസ്യമാണന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

സമ്പൂര്‍ണ മദ്യനിരോധനമാണു സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ആദ്യം അടയ്‌ക്കേണ്ടത്. യാതൊരു രാഷ്ട്രീയ സമ്മര്‍ദവും കൂടാതെ സര്‍ക്കാരിനു ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്നിരിക്കെ ഒളിച്ചുകളി നടത്തുന്നതു സ്വകാര്യ ബാറുകള്‍ക്കു കോടതിയില്‍ ഗുണകരമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.