സി.കെ. ജാനുവിന് മുത്തങ്ങ കേസില്‍ അറസ്റ്റ് വാറണ്ട്

single-img
20 August 2014

Januമുത്തങ്ങ ഭൂമി കൈയേറ്റത്തെ എതിര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അന്യായമായി തടഞ്ഞു ഭീഷണിപ്പെടുത്തിയ കേസില്‍ ആദിവാസി ഗോത്ര സഭാ നേതാവ് സി.കെ. ജാനുവിനു ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വിചാരണയ്ക്കു തുടര്‍ച്ചയായി ഏഴു തവണ ഹാജരാകാത്തതിനെത്തുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണു വാറണ്ട് അയച്ചത്. 2003ലാണു കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം പ്രതിയാണു ജാനു. സെപ്റ്റംബര്‍ 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അറസ്റ്റ് ചെയ്തു ഹാജരാക്കാനാണു നിര്‍ദേശം.