കോമണ്‍വെല്‍ത്ത് ഗെയിംസിൽ 28 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട് ചാമ്പ്യന്‍പട്ടത്തിലേക്ക്

single-img
2 August 2014

commonwealth-games-glasgow-2014-flag-and-logoഗ്ളാസ്ഗോ: 20ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിൽ 28 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട് ചാമ്പ്യന്‍പട്ടത്തിലേക്ക്.  ഒമ്പതാം ദിവസവും പൂര്‍ത്തിയായപ്പോള്‍ 47 സ്വര്‍ണവും 47 വെള്ളിയും 43 വെങ്കലവുമായി 137 മെഡലുകളോടെ ഇംഗ്ളണ്ട്  ഒന്നാം സ്ഥാനം കാരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയക്ക് 39 സ്വര്‍ണവും 40 വെള്ളിയും 44 വെങ്കലവുമായി 123 മെഡലുകളാണുള്ളത്. 30 സ്വർണ്ണവുമായി കാനഡ മൂന്നാം സ്ഥാനത്തും, ആതിഥേയരായ സ്കോട്ലന്‍ഡ് നാലാം സ്ഥാനത്താണ്. 13 സ്വര്‍ണവും 21 വെള്ളിയും 15 വെങ്കലവുമായി ഇന്ത്യയാണ് അഞ്ചാം സ്ഥാനത്ത്. വർഷങ്ങൾക്ക് ശേഷമാണ് ആസ്ട്രേലിയക്ക് ചാമ്പ്യൻസ് പട്ടം നഷ്ടപ്പെടുന്നത്.

1986 ലെ എഡിന്‍ബര്‍ഗ് ഗെയിംസിലാണ് ഇംഗ്ലണ്ട് അവസാനമായി ചാമ്പ്യന്‍പട്ടം നേടിയത്. ഏറ്റവും ഒടുവില്‍ 2010ല്‍ മൂന്നാം സ്ഥാനത്തുമായിരുന്നു. നീന്തലിലും ജിംനാസ്റ്റിക്സിലും സൈക്ളിങ്ങിലുമെല്ലാം മെഡല്‍കൊയ്ത്ത് നടത്തിയായിരുന്നു ഇംഗ്ളീഷുകാര്‍ പട്ടികയില്‍ മുന്നേറിയത്.