വനിതകളുടെ ബോക്‌സിംഗില്‍ ഇന്ത്യയുടെ പിങ്കി റാണി വെങ്കല മെഡല്‍

single-img
2 August 2014

pinki-raniഗ്ലാസ്‌ഗോ:  കോണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വനിതകളുടെ ബോക്‌സിംഗില്‍ ഇന്ത്യയുടെ പിങ്കി റാണി  വെങ്കല മെഡല്‍ നേടി. സെമിയില്‍ വടക്കന്‍ അയര്‍ലണ്ടിന്റെ മിഷേല വാല്‍ഷിനോട് തോറ്റാണ് പിങ്കി വെങ്കലം മെഡൽ നേടിയത്.

പുരുഷന്മാരുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ ഒളിംപിക് മെഡല്‍ ജേതാവ് വിജേന്ദറും സെമിഫൈനലില്‍ മാറ്റുരയ്ക്കുന്നുണ്ട്. ടേബിള്‍ ടെന്നിസിലും ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചു. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികള്‍ ഫൈനലില്‍ കടന്നു. സിംഗപ്പൂരാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.