കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം

single-img
1 August 2014

cwgഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്ത്. കഴിഞ്ഞ ദിവസം ഇന്ത്യ മൂന്ന് സ്വര്‍ണമാണ് നേടിയത്. ഡിസ്കസ് ത്രോയില്‍ ഇന്ത്യുടെ വികാസ് ഗൗഡ സ്വര്‍ണം നേടി. ഫീൽഡിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. പുരുഷന്‍മാരുടെ 65 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തും വനിതകളുടെ 55 കിലോ വിഭാഗം ഗുസ്തിയില്‍ ബബിതാ കുമാരിയും സ്വര്‍ണം നേടി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 13 ആയി. കാനഡയുടെ ബ്രിട്ടണി ലാവര്‍ഡൂറിനെയാണ് ഫൈനലില്‍ ബബിത പരാജയപ്പെടുത്തിയത്.

പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് ഫൈനലില്‍ കാനഡയുടെ ജെവോണ്‍ ബാല്‍ഫോറിനെയാണ് ദത്ത് പരാജയപ്പെടുത്തിയത്. ഗെയിംസില്‍ 42 സ്വര്‍ണമടക്കം 111 മെഡലുകളുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. 13 സ്വര്‍ണവും 20 വെള്ളിയും 14 വെങ്കലവുമടക്കം 47 മെഡലുകളുമായി ഇന്ത്യ അഞ്ചാമതെത്തി. വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തിന്റെ സെമിയില്‍ ഏഴാം സ്ഥാനത്തെത്തിയ മലയാളിതാരം ടിന്റു ലൂക്ക പുറത്തായി.