മൂന്നാര്‍ വിധി സംശയകരമെന്ന് വി. മുരളീധരന്‍

28 July 2014
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിച്ചതു സംബന്ധിച്ച് എട്ടു മാസം മുമ്പു വാദം പൂര്‍ത്തിയായ കേസിന്റെ വിധി ചീഫ് ജസ്റ്റീസിന്റെ സ്ഥലംമാറ്റത്തിനിടെ തിരക്കിട്ടു പുറപ്പെടുവിച്ചതു സംശയത്തിന് ഇട നല്‍കുന്നുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ചീഫ് ജസ്റ്റീസിനു സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ശേഷം ഉണ്ടായ ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധമാണോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിധി അസാധുവാക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഭരണം നിയന്ത്രിക്കുന്നതു മുസ്‌ലിം ലീഗാണോയെന്നു സംശയമുണ്ട്. പ്ലസ്ടു അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.