ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ലോക പൈതൃക സമിതിയെ തൃപ്തിപ്പെടുത്താനെന്ന് ജോയിസ് ജോര്‍ജ് എംപി

single-img
24 July 2014

11438-111453-Joyce-Georgeലോക പൈതൃക സമിതിയെ തൃപ്തിപ്പെടുത്താനാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് അഡ്വ. ജോയിസ് ജോര്‍ജ് എംപി പാര്‍ലമെന്റില്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനപങ്കാളിത്തത്തോടെയുമാണു പരിസ്ഥിതി സംരക്ഷണം നടത്തേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ 39 പ്രദേശങ്ങള്‍ക്കു ലോക പൈതൃക പദവി നേടുന്നതിനായി തയാറാക്കിയതാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖല തിരിച്ചതു മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ്. കേരളത്തില്‍ തീവ്ര ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കാനാവില്ല.