ഡോ.ഡി.വൈ പാട്ടീലിനെ ബംഗാള്‍ ആക്ടിംഗ് ഗവര്‍ണറായി നിയമിച്ചു

single-img
4 July 2014

D-y-Patil-Governor-of-Biharബിഹാര്‍ ഗവര്‍ണര്‍ ഡോ.ഡി.വൈ പാട്ടീലിനെ പശ്ചിമ ബംഗാള്‍ ആക്ടിംഗ് ഗവര്‍ണറായി പ്രസിഡന്റ് പ്രണബ് മുഖര്‍ജി നിയമിച്ചു. ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവച്ച ഒഴിവിലേക്കാണ് പാട്ടീലിനെ നിയമിച്ചിരിക്കുന്നത്. നാരായണന്‍ കഴിഞ്ഞ 30 നാണ് രാജിവച്ചത്. 2010 ജനുവരിയിലാണ് നാരായണന്‍ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റത്. നാരായണന് 2015 ജനുവരി 15 വരെ കാലാവധിയുണ്്ടായിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ ഒഴിയണമെന്ന എന്‍ഡിഎ സര്‍ക്കാറിന്റെ തിട്ടൂരത്തെതുടര്‍ന്നാണ് നാരായണന്‍ പ്രസിഡന്റിന് രാജിസമര്‍പ്പിച്ചത്.