പശ്ചിമ ബംഗാളിൽ യാത്രക്കാരിയെ ടിക്കറ്റ് പരിശോധകർ ട്രെയിനിൽ നിന്നും തള്ളിയിട്ടതായി പരാതി

single-img
29 June 2014

crimeപശ്ചിമ ബംഗാളിലെ ഹൗറയിൽ യാത്രക്കാരിയെ ടിക്കറ്റ് പരിശോധകർ ട്രെയിനിൽ നിന്നും തള്ളിയിട്ടതായി പരാതി. സംഭവത്തെത്തുടർന്ന് പ്രകോപിതരായ യാത്രക്കാർ ബഗ്‌നൻ റെയിൽവേ സ്റ്റേഷൻ അടിച്ചുതകർത്തു. രണ്ട് റെയിൽവേ ഉദ്യോഗസ്ഥരെയും യാത്രക്കാർ കൈകാര്യം ചെയ്തു.

 

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റ് ഇല്ലാതിരുന്ന യാത്രക്കാരിയെ ടി.ടി.ഇമാർ ട്രെയിനിനു പറത്തേക്ക് തള്ളുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ട്രെയിനിൽ നിന്നും തെറുച്ചു വീണ സ്ത്രീക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 

എന്നാൽ,​ റെയിൽവേ അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. യാത്രക്കാരിയെ പുറത്തേക്ക് തള്ളിയിട്ടിട്ടില്ലെന്നും വനിതാ ടി.ടി.ഇ ടിക്കറ്റ് പിരിശോക്കുന്നതിനിടെ ടിക്കറ്റില്ലാതിരുന്ന യാത്രക്കാരി പുറത്തേയ്ക്ക് ചാടുകയായിരുന്നും സൗത്ത്-ഈസ്റ്റ് റെയിൽവേ വക്താവ് സൗമിത്ര മജുംദർ പറഞ്ഞു.