മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നിന്നും കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ഹൈക്കോടതി

single-img
24 June 2014

kerala-high-courtഅന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് എത്തിച്ച സംഭവത്തില്‍ ദുരൂഹതയുണ്‌ടെന്നും ഈക്കാര്യത്തില്‍ സര്‍ക്കാര്‍ ജൂലൈ രണ്ടിനകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇറച്ചിക്കോഴികളെ പോലെയാണോ കുട്ടികളെ കോണ്ടുവരുന്നതെന്നും അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടകള്‍ ആരാണെന്നും ഇവരെ എന്തിനാണ് തിരികെ അയിച്ചതെന്നും ഹൈക്കോടതി ചോദിച്ചു.

ഈ കാര്യങ്ങളില്‍ ദുരൂഹത തുടരുകയാണ്. ഇതിനാല്‍ വിഷയം സിബിഐ അന്വേഷിക്കുന്നതാണ് നല്ലത്. ഇവര്‍ കേരളത്തിലേക്ക് പഠിക്കാന്‍ വന്നതാണെന്നായിരുന്നു മുക്കം അനാഥാലയത്തിന്റെ മറുപടി. അവധിക്കായി മാതാപിതാക്കളുടെ അടുത്തേക്ക് അയിച്ചതാണെന്നും മുക്കം അനാഥാലയം ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ അവധിക്കു ശേഷം മടങ്ങിയെത്തിയപ്പോളാണ് പോലീസ് പിടിച്ചതെന്നും അനാഥലയ ട്രസ്റ്റ് ഹൈക്കോടതില്‍ പറഞ്ഞു. മാതാപിതാക്കളുള്ള കുട്ടികള്‍ എങ്ങനെയാണ് അനാഥരാകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. പഠിപ്പിക്കുവാനാണ് ഇവരെ കൊണ്ടുവന്നതെങ്കില്‍ ഈ വിഷയത്തില്‍ എന്തിനാണ് ആളുകളെ അറസ്റ്റ് ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.

കുട്ടിക്കടത്ത് വിഷയത്തില്‍ രൂക്ഷവിമര്‍ശനവും ശക്തമായ ഇടപെടലുമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്.