ശാലിനി പറ്റിച്ച ശശീന്ദ്രന്‍നായരെ ഓട്ടോ വാങ്ങിയവനും പറ്റിച്ചു; കൂടാതെ കല്ല്യാണത്തിന് കിടപ്പാടം പണയപ്പെടുത്തിയെടുത്ത രണ്ടുലക്ഷം രൂപ കടവും

single-img
11 June 2014

shaliniii-(11)വിവാഹം കഴിച്ച് തട്ടിപ്പുകാരി ശാലിനി കബളിപ്പിച്ച വെള്ളുത്തുരുത്തി പാറപ്പറമ്പില്‍ പി.എന്‍ ശശീന്ദ്രന്‍നായര്‍ക്ക് പറ്റിക്കപ്പെടല്‍ ഇത് ആദ്യ അനുഭവമല്ല. ശശീന്ദ്രന്‍നായര്‍ ഓടിക്കുന്ന ഓട്ടോയുടെ ആര്‍.സി ബുക്ക് ഇദ്ദേഹത്തെ കബളിപ്പിച്ച് മറ്റൊരാള്‍ 15000 രൂപയ്ക്ക് പണയശപ്പടുത്തിയിരിക്കുകയാണ്. ഇതി തിരിച്ചെടുക്കാതെ ഓട്ടോയുമായി വെളിയിലിറങ്ങാന്‍ കഴിയാത്ത അവസ്ഗഥയിലാണ് ഇദ്ദേഹം.

2012 ല്‍ വാങ്ങിയ ഓട്ടോറീക്ഷ സാമ്പത്തിക പ്രയാസം നേരിട്ടപ്പോള്‍ പുതുപ്പള്ളി സ്വദേശിയായ ജോമോന് ശശീന്ദ്രന്‍ നായര്‍ വില്‍ക്കുകയായിരുന്നു. സി.സി. ക്കെടുത്ത വാഹനത്തിന്റെ ബാക്കി തുക വണ്ടി വാങ്ങുന്നയാള്‍ അടക്കാമെന്നുള്ളതായിരുന്നു ധാരണ. എന്നാല്‍ ജോമോന്‍ കുടിശ്ശിക വരുത്തുകയും വണ്ടി സി.സിക്കാര്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ കുടിശ്ശികയും ബാക്കി തുകയും ചേര്‍ത്ത് 70000 രൂപയടച്ച് ഓട്ടോ ശശീന്ദ്രന്‍നായര്‍ തിരിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ അതിനുശേഷമാണ് ആ വണ്ടിയുടെ ആര്‍.സി ബുക്ക് പണയം വെച്ച് ജോമോന്‍ 15000 രൂപ എടുത്തിരിക്കുന്ന വിവരം ഇദ്ദേഹം അറിഞ്ഞത്. ആര്‍.സി.ബുക്ക് തിരിച്ചെടുക്കാതെ ഓട്ടോ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിര്‍ദ്ധന കുടുബാംഗമായ ശശീന്ദ്രന്‍നായര്‍.

ഇതുകൂടാതെ ശാലിനിയുമായുള്ള വിവാഹ ആവശ്യത്തിനായി 2 ലക്ഷം രൂപ കിടപ്പാടം പണയം വെച്ച് സഹകരണബാങ്കില്‍ നിന്നും ശശീന്ദ്രന്‍നായര്‍ എടുത്തിരുന്നു. ഇതില്‍ സ്വര്‍ണ്ണം വാങ്ങാന്‍ തന്നെ 118000 രൂപ അദ്ദേഹത്തിന് ചിലവായി. സദ്യയ്ക്ക് 16000 രൂപയും വസ്ത്രങ്ങള്‍ക്ക് 15000 രൂപയും വിവാഹത്തിന് ബുക്ക് ചെയ്ത വാഹനങ്ങള്‍ക്ക് 10000 രൂപയും അദ്ദേഹത്തിന് നല്‍കേണ്ടി വന്നു. അതുകൂടാതെയാണ് പറ്റിച്ചിട്ട് പോയ ശാലിനിയെ തേടി പോലീസിനൊപ്പം യാത്രചെയ്തതിന് നഷ്ടമായ 4000 രൂപയും.