സംവിധായകൻ കമലിന്റെ മകൻ ജൂനസ് കമൽ ആദ്യമായി സംവിധായകനാവുന്ന ചിത്രത്തിൽ നിത്യാ മേനോൻ നായിക

single-img
5 June 2014

niസംവിധായകൻ കമലിന്റെ മകൻ ജൂനസ് കമൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമായ ഹൺഡ്രഡ് ഡേയ്സ് ഒഫ് ലവിൽ ദുൽഖറും നിത്യയും വീണ്ടും ഒന്നിക്കുന്നു . നേരത്തെ ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായി മാറിയവരാണ് ദുൽഖർ സൽമാനും നിത്യാ മേനനും.

 

 

 

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 10ന് ആരംഭിക്കും. ബാംഗ്ലൂരാണ് പ്രധാന ലൊക്കേഷൻ. കുർബാൻ ഫിലിംസിന്റെ ബാനറിൽ സഫീർ സേട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ശേഖർ മേനോൻ, രാഹുൽ മാധവ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജൂനസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.ഏറ്റവും ഒടുവിൽ അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സിൽ ഇരുവരും അഭിനയിച്ചുവെങ്കിലും ജോഡികളായിരുന്നില്ല.