പിൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം;അല്ലെങ്കിൽ ഋഷിരാജ് സിംഗിന്റെ പിടി വീഴും

single-img
5 June 2014

Volvo-XC60-back-seatസീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണേ്ടാ എന്ന് പരിശോധിക്കുന്നതിന് എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിക്കുകയാണെങ്കില്‍ അപകടത്തിലുണ്ടാ കുന്ന ആഘാതം 95 ശതമാനംകുറയ്ക്കാന്‍ കഴിയുമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.

കേന്ദ്രമന്ത്രി ഗോപിനാഥ് മുണെ്ട സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ മരണം ഒഴിവാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രിയും ഡോക്ടറുമായ ഹര്‍ഷവര്‍ധന്‍ ഇന്നലെ അഭിപ്രായ പ്പെട്ടിരുന്നു.

സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുള്ള മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുന്ന എല്ലാ മുന്‍സീറ്റ് യാത്രക്കാ രും മുന്നിലേക്ക് അഭിമുഖമായി പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സീറ്റുകളില്‍ സഞ്ചരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138(3) അനുശാസിക്കുന്നു.