വീട്ടമ്മയെ മക്കളുടെ മുമ്പില്‍വെച്ച് പീഡിപ്പിച്ച ശേഷം വെടിവെച്ച് കൊന്നു

single-img
4 June 2014

Woman-Molested_സൗത്ത് ഗാരോ ഹില്‍സ്: മേഘാലയയില്‍ അജ്ഞാതരായ തീവ്രവാദികൾ  വീട്ടമ്മയെ മക്കളുടെ മുമ്പില്‍വെച്ച് പീഡിപ്പിച്ച ശേഷം തലയില്‍ വെടിവെച്ച് കൊലപ്പെടുത്തി. മേഘാലയലിലെ തെക്കന്‍ ഗാരോ കുന്നുകളില്‍, കഴിഞ്ഞ ചൊവ്വാഴ്ച യുവതിയുടെ വീട്ടിന് പുറത്തുവെച്ചാണ് ആക്രമണമുണ്ടായത്. സ്ത്രീയുടെ അഞ്ച് മക്കളെ അച്ഛനോടൊപ്പം വീട്ടിനുള്ളില്‍ പൂട്ടിയിട്ടശേഷമാണ് ആക്രമണം നടത്തിയെന്ന് പോലീസ് പറഞ്ഞു.

അക്രമികള്‍ യുവതിയുടെ നേര്‍ക്ക് ആറ് റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. 2012ല്‍ കേന്ദ്രം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഗാരോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.  തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം തുടങ്ങി നിരവധി കേസുകള്‍ ഗാരോ നാഷണല്‍ ലിബറേഷനെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.