മലപ്പുറത്ത് തിരൂരങളങാടിയില്‍ പ്രവേശനോത്സവത്തിനിടെ ലീഗ്-എസ്‌ഐഒ സംഘര്‍ഷം

single-img
2 June 2014

P. K. Abdu Rabb - 4മലപ്പുറം തിരൂരങ്ങാടിയില്‍ പ്രവേശനോത്സവത്തിനിടെ ഉദ്ഘാടനചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെതിരേ എസ്‌ഐഒ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതിനെതുടര്‍ന്ന് മുസ്‌ലീം ലീഗ്, എസ്‌ഐഒ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ സൂചകമായി കൊടി ഉയര്‍ത്തിക്കാട്ടുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ചാണ് എസ്‌ഐഒ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ നേരിടാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും എത്തിയതോടെ പ്രതിഷേധം കയ്യാങ്കളിയില്‍ കലാശിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും സംഭവത്തില്‍ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.