25 മത് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന 7 കുട്ടികളുടെ മതാപിതാക്കളായ ദമ്പതിമാരോട് വിവാഹമോചിതരാകാന്‍ സൗദി കോടതി ഉത്തരവ്.

single-img
2 June 2014

map_of_saudi-arabia

വിവാഹം കഴിഞ്ഞ് 25 വര്‍ഷം കഴിഞ്ഞതും ഏഴ് കുട്ടികളുടെ മാതാപിതാക്കളുമായ ദമ്പതിമാരോട് വിവാഹമോചിതരാകാന്‍ സൗദി അറേബ്യന്‍ േകാടതി ഉത്തരവിട്ടു. ഈ ദമ്പതിമാര്‍ കുട്ടിയായിരുന്നപ്പോള്‍ ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചു എന്നുള്ളതാണ് കേസിന് കാരണമെന്ന് ‘ദി സൗദി ഗസറ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാം മതവിശ്വാസത്തില്‍ ഒരുകുട്ടി തന്റെ അമ്മയല്ലാതെ മറ്റൊരു സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചാല്‍ ആ സ്ത്രീയെ അമ്മയായും ആ സ്ത്രീയുടെ കുട്ടികളെ സ്വന്തം സഹോദരാനായിട്ടുമാണ് കാണേണ്ടതെന്നും, ഇസ്ലാം നിയമപ്രകാരം സഹോദരര്‍ തമ്മിലുള്ള വിവാഹം നിഷിദ്ധമാണെന്നും കോടതി ചൂണ്ടിക്കാടുന്നു.

സൗദി ഗ്രാന്റ് മുഫ്ത്തി ഷേക്ക് അബ്ദുളസീസ് അല്‍-അഷേക്ക് ആണ് ഈ അസാധാരണ ഉത്തരവ്പുറപ്പെടുവിച്ചിരിക്കുന്നത്.