മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നു കെ. മുരളീധരന്‍

single-img
2 June 2014

K. Muraleedharanനിയമസഭാ സമ്മേളനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുന്നതിനു മുമ്പു സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നു തോന്നുന്നില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മുഖത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു. ഇപ്പോഴും മുഖത്തിന് ഒരു കുഴപ്പവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. മന്ത്രിസഭയില്‍ മാറ്റം വരുത്താനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റടക്കമുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്താകും മുഖ്യമന്ത്രി തീരുമാനമെടുക്കുകയെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.