ആ പഴയ മുണ്ടുരിയല്‍ കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു
2004 ജൂണില്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ശരത്ചന്ദ്ര പ്രസാദിനെയും രാജ്മോഹന്‍ ഉണ്ണിത്താനേയും ആക്രമിച്ചു ഇവര്‍ വന്ന വാഹനം തകര്‍ക്കുകയും മുണ്്ടുരിയുകയും ചെയ്ത സംഭവത്തിലെ എല്ലാ പ്രതികളെയെല്ലാം വെറുതെ വിട്ടു കൊണ്്ടു കോടതി ഉത്തരവായി. കേസില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലന്നു കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് അഞ്ചാം കോടതിയുടേതാണ് ഉത്തരവ്. ശരത്ചന്ദ്രപ്രസാദ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, ഇവരെത്തിയ വാഹനത്തിന്റെ ഡ്രൈവര്‍, ഒരു ദൃക്സാക്ഷി എന്നിവര്‍ കേസിന്റെ വിചാരണക്കിടെ കൂറുമാറിയിരുന്നു. അന്ന് മകാണ്ഗ്രസിലുണ്ടായിലരുന്ന ഗ്രൂപ്പുകളിയാണ് മുണ്്ടുരിയലിനും അക്രമത്തിനും കാരണം. 2004 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. മുരളീധരനുമായി ബന്ധപ്പെട്ടവരാണ് ശരത്ചന്ദ്ര പ്രസാദിനെയും രാജ്മോഹന്‍ ഉണ്ണിത്താനേയും ആക്രമിച്ചതെന്നായിരുന്നു കേസ്.