ആം ആദ്മി കേരള ഘടകത്തിലും പൊട്ടിത്തെറി;അനിത പ്രതാപിനും അജിത് ജോയിക്കും താക്കോൽസ്ഥാനം നൽകാൻ ആവശ്യം

single-img
29 May 2014

anita-pratap-pic-by-johny-thomas-28_350_031514023332ഡൽഹിക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തിലും പൊട്ടിത്തെറി.സംസ്ഥാന പ്രസിഡന്റ് മനോജ് പത്മനാഭനെയും വക്താവ് കെ.പി രതീഷിനെയും ഒഴിവാക്കാനുള്ള ചരടുവലികൾ തകൃതിയായി ആം ആദ്മിക്കുള്ളിൽ നടക്കുന്നുണ്ട്.പകരം എറണാകുളം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥി ആയിരുന്ന അനിത പ്രതാപിനെയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥി ആയിരുന്ന അജിത് ജോയിയേയും  നേതൃസ്ഥാനത്ത് എത്തിക്കാനാണു  നീക്കം.

തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ ദയനീയ പ്രകടനം വിലയിരുത്തുന്നതിനായി സംസ്ഥാന കമ്മറ്റി യോഗം പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരുടെ സാനിധ്യത്തിൽ നാളെ നെടുമ്പാശ്ശേരിയിൽ നടക്കും.നിലവിലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർനം യോഗത്തിൽ ഉയരും എന്നാണു സൂചന.യോഗത്തിൽ കേരളത്തിൽ ആം ആദ്മിക്കായി മത്സരിച്ചമുഴുവൻ സ്ഥാനാർഥികളും പങ്കെടുക്കും.സാധാരക്കാരന്റെ വികാരം ആം ആദ്മി നേതൃത്വം മനസ്സിലാക്കുന്നില്ലെന്നുള്ള പരാതി യോഗത്തിൽ ഉയർത്താനാണു ഒരുകൂട്ടം നേതാക്കളുടെ തീരുമാനം.നേതൃമാറ്റവും അവർ ആവശ്യപ്പെടും

സിൽവി സുനിൽ ഉയർത്തിയ പീഡന ആരോപണവും നേതൃത്വത്തിനെതിരെ എതിർവിഭാഗം ഉന്നയിക്കും.ഭൂരിപക്ഷവും നേതൃമാറ്റം ആവശ്യപ്പെട്ടാൽ അനിത പ്രതാപും അജിത് ജോയിയും ആം അദ്മി കേരള ഘടകത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന് വരുമെന്നാണു സൂചന.അരവിന്ദ് കെജ്രിവാളുമായി ഇരുവർക്കുമുള്ള അടുപ്പവും ഇവർക്ക് അനുകൂല ഘടകമാണു