നിർമ്മൽ പാലാഴി ജീവിതത്തിലേക്കും മിമിക്രി വേദിയിലേക്കും തിരിച്ചെത്തുന്നു

single-img
29 May 2014

Untitled-7എന്താണ് ബാബ്വേട്ടാ എന്ന ഡയലോഗ് മലയാളി അടുത്തെങ്ങും മറക്കില്ല.തന്റെ ഡയലോഗ് മലയാളി ഏറ്റെടുത്ത് പ്രശസ്തിയിലേക്ക് ഉയരുന്നതിനിടെയാണു നിർമ്മലിന്റെ ജീവിതത്തിലേക്ക് വിധിയുടെ കൈകടത്തൽ.വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മാസങ്ങളായി ആശുപത്രി കിടക്കയിൽ ആയിരുന്നു നിർമ്മൽ.

പ്രോഗ്രാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുകയായിരുന്നു നിർമ്മൽ.നിർമ്മലിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു.റോഡിൽ രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്നിട്ടും നിർമ്മലിനെ ആരും ആശുപത്രിയിൽ എത്തിച്ചില്ല.പിന്നാലെ നിർമ്മലിനെ തിരക്കി എത്തിയ സുഹൃത്താണു ആശുപത്രിയിൽ എത്തിച്ചത്

എന്തായാലും അതൊക്കെ കഴിഞ്ഞ കഥ.നിർമ്മൽ ജീവിതത്തിലേക്ക് തിരിച്ച് വരുകയാണു.രണ്ട് മാസത്തെ ആശുപത്രി വാസത്തിനു ശേഷം പാലാഴിയിലെ വീട്ടിൽ വിശ്രമത്തിലാണു നിർമ്മൽ.അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റിയതിനാൽ ശരീരം സ്വാഭാവിക ചലനത്തിലേക്ക് തിരിച്ചെത്താൻ ഏറിയാൽ രണ്ട് മാസം കൂടി പിടിക്കും.അതിനു ശേഷം പുതിയ നമ്പറുകളുമായി കലാരംഗത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണു നിർമ്മൽ.അപകട സമയത്ത് ഒപ്പം നിന്ന സുഹൃത്തുക്കളേയും ആരാധകരേയും സഹായ ഹസ്തം നീട്ടിയ താരസംഘടനയായ അമ്മയേയും മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാക്കിനേയും നിർമ്മൽ നന്ദിപൂർവ്വം ഓർക്കുന്നുണ്ട്