സച്ചിനെത്തി

single-img
27 May 2014

Sachinഫുട്‌ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവേശം വിതറി കേരളത്തിലെത്തി. ടീമിന്റെ തുടര്‍ നടപടികള്‍ക്കായാണു കേരളത്തില്‍ എത്തിയത്. രാവിലെ 8.45-ഓടെ സച്ചിന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തെ കാണാന്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ 11- നു മുഖ്യമന്ത്രിയുമായും തുടര്‍ന്നു പ്രതിപക്ഷനേതാവുമായും കൂടിക്കാഴ്ച നടത്തും.

സച്ചിന്‍ ടീം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും അറിയിക്കും. സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷത്തു നിന്നും പരമാവധി സഹകരണം നേടുകയെന്നതാണ് ഇതിലൂടെ സച്ചിന്‍ ലക്ഷ്യമിടുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം തിരുവനന്തപുരത്തു നിന്നും കൊച്ചിക്കു സച്ചിന്‍ പോകും. ടീമിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സന്ദര്‍ശിക്കും. തുടര്‍ന്നു കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും കൊച്ചി മേയറുമായും ചര്‍ച്ച നടത്തും.