ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന:സദാനന്ദ ഗൗഡ

single-img
27 May 2014

saട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. റെയില്‍വെ നിരന്തര വെല്ലുവിളി നേരിടുന്ന ഒരു സമയമാണിത്. ഈ പ്രശ്‌നങ്ങളെല്ലാം വിശദമായി പഠിക്കേണ്ടതുണ്ട്.

 

 

 

ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ഏതെല്ലാം മേഖലകളിലാണ് അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് എന്നു സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശവും പരിഗണിക്കേണ്ടതുണ്ട്. ഇതിനുശേഷം പത്ത് ദിവസത്തിനുള്ളില്‍ വികസന പദ്ധതികള്‍ക്കായുള്ള ഒരു രൂപരേഖ തയ്യാറാക്കും എന്നും സദാനന്ദ ഗൗഡ പറഞ്ഞു.കഴിഞ്ഞ ദിവസം 25 പേര്‍ കൊല്ലപ്പെട്ട ഗൊരഖ്ദാം ട്രെയിനപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പുതിയ മന്ത്രിയുടെ പ്രസ്താവന.