തീരുമാനം സ്വീകരിച്ചു, നവാസ് ഷെരീഫ് 26ന് ഡല്‍ഹയിലെത്തും: പാക് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്

single-img
23 May 2014

pakനിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുമെന്ന് പാക് ദുനിയ ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകയായ നാസിം സെഹ്‌റ ട്വിറ്ററില്‍ അറിയിച്ചു. ‘തീരുമാനം സ്വീകരിച്ചു, 26-നു രാവിലെ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തും’ എന്നാണ് സെഹ്‌റ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ മന്ത്രാലയം ഇന്നു തീരുമാനമെടുക്കുമെന്ന് അറിയിച്ചിരിക്കേയാണ് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ് എത്തിയിരിക്കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ മോദിയുമായി ചര്‍ച്ച നടത്താന്‍ നവാസ് ഷെരീഫ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.