മതനിന്ദാ കേസിലെ പ്രതിയെ പോലീസ് സ്റ്റേഷനില്‍ കയറി വെടിവച്ചുകൊന്നു

single-img
17 May 2014

map_of_pakistanപാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റത്തിന് അറസ്റ്റ് ചെയ്ത അഹമ്മദി വിഭാഗക്കാരനെ പോലീസ് സ്റ്റേഷനില്‍ കയറി വെടിവച്ചുകൊന്നു. ലാഹോറിനു സമീപം ഷര്‍ഖ്പുര്‍ പോലീസ് സ്റ്റേഷനിലാണു സംഭവം.

ഇസ്‌ലാമിക കലണ്ടര്‍ കീറിയതിന് അറസ്റ്റിലായ ഖലീല്‍ അഹമ്മദ് ആണു കൊല്ലപ്പെട്ടത്. ഇയാള്‍ക്കു ഭക്ഷണം നല്കാനെന്ന വ്യാജേന പോലീസ് സ്റ്റേഷനില്‍ കടന്ന മുഹമ്മദ് സലീം എന്ന അക്രമി പാത്രത്തില്‍ ഒളിപ്പിച്ചിരുന്ന തോക്കെടുത്തു വെടിവയ്ക്കുകയായിരുന്നു. പോലീസിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഹമ്മദി സമുദായം പാക്കിസ്ഥാനില്‍ ന്യൂനപക്ഷമാണ്. കൊല്ലപ്പെട്ട ഖലീല്‍ അടക്കം ആറ് അഹമ്മദി സമുദായക്കാരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.