സ്വകാര്യ ഗോഡൗണില്‍ നിന്നും 1600 ചാക്ക് റേഷന്‍ അരിയും 74 ചാക്ക് ഗോതമ്പും വിജിലന്‍സ് പിടിച്ചെടുത്തു

single-img
15 May 2014

rice-aidസ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 1600 ചാക്ക് റേഷന്‍ അരിയും 74 ചാക്ക് ഗോതമ്പും പോലീസിന്റെ വിജിലന്‍സ് വിഭാഗം പിടിച്ചെടുത്തു. പൂവച്ചലില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് കടയുടെ ഗോഡൗണില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

നേമത്തുനിന്നും ഒരു ലോഡ് ഗോതമ്പ് വരുന്നതായി വിവരം ലഭിച്ചതു അനുസരിച്ച് വിജിലന്‍സ് സംഘം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഈ അനധിക്യതശേഖരം കണെ്ടത്തിയത്. പൂവച്ചലിലെ ആളൊഴിഞ്ഞ ഭാഗത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരുന്നത്. എഫ്‌സിഐ ഗോഡൗണില്‍ നിന്നുള്ള അരി ഇവിടെ എത്തിച്ച് കളറും മറ്റും കലര്‍ത്തി പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള ചാക്കില്‍ നിറച്ച് വന്‍ വിലയ്ക്കാണ് മറിച്ചുവില്‍ക്കുന്നത്.

വിവിധ ബ്രാന്‍ഡുകള്‍ രേഖപ്പെടുത്തിയ 400 ഓളം ചാക്കുകളും പോലീസ് കണെ്ടത്തി. ഈ മറിച്ചുവില്‍പ്പനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചാതായും വിജിലന്‍സ് സംഘം കണെ്ടത്തി. മാസത്തില്‍ മൂന്ന് തവണ ഇവിടെ ഇത്തരത്തില്‍ അരി എത്തിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.