കേരളത്തിൽ യു.ഡി.എഫിന് വൻ വിജയം ഉണ്ടാവുമെന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി പ്രകാശ് കാരാട്ട്

single-img
13 May 2014

pലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് വൻ വിജയം ഉണ്ടാവുമെന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. എക്സിറ്റ് പോളുകൾ വിശ്വാസയോഗ്യമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറ‍ഞ്ഞു.

 

 

സിഎന്‍എന്‍ ഐബിഎന്‍ ഫലപ്രകാരം യുഡിഎഫ് 11 മുതല്‍ 14 വരെ സീറ്റുകള്‍ നേടും. എല്‍ഡിഎഫിനാകട്ടെ ആറു മുതല്‍ ഒമ്പത് സീറ്റുകളാണ് ലഭിക്കുക. അതേസമയം കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവും ഒരു ചാനൽ നടത്തിയിട്ടുണ്ട്.