ബാർ ലൈസൻസ്: വി.എം.സുധീരനെ പിന്തുണച്ച് പി.സി.ചാക്കോ രംഗത്ത്

single-img
9 May 2014

pcബാർ ലൈസൻസ് പ്രശ്നത്തിൽ കെ.പി.സി.സി പ്രസിഡ‌ന്റ് വി.എം.സുധീരനെ പിന്തുണച്ച് എ.ഐ.സി.സി വക്താവ് പി.സി.ചാക്കോ രംഗത്ത്. സുധീരൻ പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് ചാക്കോ പറഞ്ഞു. ഇക്കാര്യത്തിൽ വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ പറഞ്ഞത് ശരിയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ചാക്കോ പറഞ്ഞു.

 

 

 

കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും എന്നും അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയെ ബാധിക്കരുതെന്ന് ഹൈക്കമാൻഡ‌് പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതാണ് എന്നും ചാക്കോ പറഞ്ഞു.