പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചു

single-img
9 May 2014

erപാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

 

 

നവാബ്ഷായില്‍നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.