കെ.പി.സി.സി. പ്രസിഡന്റിന്റേത് മികച്ച പ്രവര്‍ത്തനം; സുധീരന് പിന്തുണയുമായി മുരളീധരന്‍ രംഗത്ത്

single-img
6 May 2014

16TH_MURALEEDHARAN_695538fനാട്ടില്‍ക്കേട്ട വാര്‍ത്തകളല്ല പാര്‍ട്ടിവേദികളില്‍ പറയേണ്ടതെന്നും വ്യക്തികള്‍ക്കെതിരായി ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്നും ഷാനിമോള്‍ ഉസ്മാന്‍ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചതുമായി ബന്ധപ്പെട്ട് കെ. മുരളീധരന്‍ പറഞ്ഞു.

കത്ത് പാര്‍ട്ടി ഫോറങ്ങള്‍ക്ക് അയക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കത്ത് നാട്ടുകാരെക്കൊണ്ട് വായിപ്പിക്കേണ്ട കാര്യമില്ല. പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്റേത് മികച്ച പ്രവര്‍ത്തനമെന്നും മുരളീധരന്‍ പറഞ്ഞു.