എയര്‍ടെല്‍ കേരളത്തില്‍ 3ജി റോമിങ് സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു

single-img
6 May 2014

airtel_01എയര്‍ടെല്‍ കേരളത്തില്‍ 3ജി റോമിങ് സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ  അത്യാധുനിക എച്ച് എസ് പി എ നെറ്റ്‌വര്‍ക്കില്‍ 3ജി ഡിവൈസുകള്‍ കണക്ട് ചെയ്ത്  മൊബൈല്‍ ബ്രോഡ്ബാന്‍ഡ് അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും മള്‍ട്ടിമീഡിയ സേവനങ്ങള്‍ ,മൊബൈല്‍ ടിവി, വീഡിയോ കോളുകള്‍, ലൈവ് സ്ട്രീമിങ് എന്നീ സേവനങ്ങള്‍ തടസം കൂടാതെ ആസ്വദിക്കാം.

കേരളത്തിൽ 24 രൂപയില്‍ 3ജി റോമിങ് സേവനങ്ങള്‍ ലഭ്യമാകും. പ്രീപെയ്ഡ് കസ്റ്റമര്‍മാര്‍ക്ക് 24 മുതല്‍ 348 രൂപ വരെയുള്ള അഞ്ചു പാക്കുകളും പോസ്റ്റ്‌പെയ്ഡ് കസ്റ്റമര്‍മാര്‍ക്ക്  അമ്പതു രൂപയുടെ 3ജി റോമിങ് മൈ പാക്കും ലഭ്യമാണ്.

ഇതില്‍നിന്ന് 100 എം ബി വരെ 3ജി സൗകര്യങ്ങളും തുടര്‍ന്ന് 100 രൂപയ്ക്കും 500 രൂപയയ്ക്കും ഇടയിലുള്ള മൈ ബൂസ്റ്റര്‍കൊണ്ട് ടോപ്പ് അപ്പ് ചെയ്യാനും സാധിക്കും. ഇതിലൂടെ 250 എം ബി മുതല്‍ 2 ജി ബി വരെയാണ് ലഭിക്കുക.

മൈ ബൂസ്റ്ററില്‍ നൂറ് രൂപയുടെ പാക്കില്‍നിന്ന് 250 എം ബിയും, 200 രൂപയ്ക്ക് 600 എം ബിയും ലഭിക്കും. 250 രൂപയ്ക്ക് ഒരു ജിബിയും 500 രൂപയ്ക്ക് രണ്ട് ജി ബിയും ലഭ്യമാണ്. ഇവയുടെയെല്ലാം കാലാവധി 30 ദിവസമാണ്.

24 രൂപയുടെ പ്രീപെയ്ഡ് പാക്കില്‍നിന്ന് 60 എം ബി വരെ ലഭിക്കും. നാലുദിവസമാണ് ഇതിന്റെ കാലാവധി. 48 രൂപക്ക് 125 എം ബിയുടെ കാലാവധി പത്തു ദിവസമാണ് . 104 രൂപക്ക് 250 എം ബി മുപ്പതു ദിവസത്തേക്കു ഉപയോഗിക്കാവുന്ന പാക്കുണ്ട്.

മുപ്പതുദിവസത്തേക്ക് 600 എം ബി ഡൗണ്‍ലോഡ് ചെയ്യാവുന്ന പാക്കിന് 197 രൂപ നല്‍കണം. ഒരു ജി ബിയുടെ പാക്ക് 50 ദിവസത്തേക്ക് 348 രൂപയാണ് വില.  മൂന്നു പൈസയ്ക്ക് 10 കെ ബി ഈടാക്കുന്ന 3ജി സേവനവും കസ്റ്റമര്‍മാര്‍ക്ക് തെരഞ്ഞെടുക്കാം.