രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കില്ല: കേന്ദ്ര സര്‍ക്കാര്‍

single-img
5 May 2014

renjith-maheswariഅത്‌ലറ്റിക് ഫെഡറേഷന്റെ ശിപാര്‍ശ പട്ടികയിലുള്ള ആദ്യ മൂന്ന് സ്ഥാനത്തുളളവരുടെ പേര് മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കുമെന്നതിനാല്‍ രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്‌കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് രഞ്ജിത്തിന് അവാര്‍ഡ് നല്‍കാത്തതിനെതിരെ നവലോകം സാംസ്‌കാരിക കേന്ദ്രം നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

നേരത്തെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അര്‍ജുന പുരസ്‌കാരം മൗലികാവകാശമാണോയെന്ന് ആരാഞ്ഞിരുന്നു. കായിക മന്ത്രാലയം നടത്തുന്ന പുരസ്‌കാര നിര്‍ണ്ണയത്തില്‍ കോടതിക്ക് ഇടപെടാന്‍ പരിമിധികളുണ്ടെന്നും നിയമപരമായ പിഴവുകള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയൂവെന്നും കോടതി പറഞ്ഞു.