തെലുങ്കാന രാഷ്ട്രസമിതിയുടെത് അവസരവാദ രാഷ്ട്രീയമെന്ന് സോണിയ

single-img
28 April 2014

Soniaതെലങ്കാന രാഷ്ട്ര സമിതി അവസരവാദ രാഷ്ട്രീയമാണ് തെലങ്കാന വിഷയത്തില്‍ കളിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മുന്‍ കാലങ്ങളില്‍ വര്‍ഗീയ ശക്തികളുമായി ബന്ധം പുലര്‍ത്തിയവരാണ് ടിആര്‍എസ്. ഇനിയും അവര്‍ അതിന് മടിക്കില്ലെന്നും സോണിയ ആന്ധ്രയിലെ ചെവെല്ലത്തു നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവിനു നേരെയും സോണിയ വിമര്‍ശനം ഉന്നയിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ആകില്ല എന്ന് പറഞ്ഞിരുന്ന റാവു തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായതോടെ അതിന്റെ ക്രഡിറ്റ് അവകാശപ്പെടുകയാണെന്നും സോണിയ പറഞ്ഞു.