വ്യക്തപരമായ ആക്ഷേപങ്ങള്‍ നിര്‍ത്താന്‍ മോഡിയോട് പ്രിയങ്ക

single-img
24 April 2014

priyanakaവ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കല്ല, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണു പ്രാധാന്യം നല്‌കേണ്ടതെന്ന് പ്രിയങ്ക ഗാന്ധി. അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്നത് ആപത്താണെന്നും ജനങ്ങള്‍ക്കാണ് അധികാരം വേണ്ടതെന്നും നരേന്ദ്ര മോദിയെ ഉദ്ദേശിച്ചു റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കുവേണ്ടി പ്രചാരണം നടത്തവേ പ്രിയങ്ക പറഞ്ഞു.

ബിജെപി വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ വികസനത്തെക്കുറിച്ചാണു കോണ്‍ഗ്രസ് പറയുന്നത്. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാരിനെയാണു തെരഞ്ഞെടുക്കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.