രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു

single-img
21 April 2014

renjith-maheswariമലയാളി ലോംഗ്ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന നിഷേധിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണെ്ടന്നു ആരോപിച്ച് നവലോകം സാംസ്‌കാരികകേന്ദ്രം എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ രേഖാമൂലം അറിയിച്ചു. അവാര്‍ഡ് നിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സ്‌പോര്‍ട്‌സ് അഥോറിറ്റിയുടെയും വിശദീകരണം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

രഞ്ജിത് മഹേശ്വരിയെ അത്‌ലറ്റിക് ഫെഡറേഷന്‍ 2009-ല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്ക് വിലക്കിയിരുന്നുവെന്നും അന്നു രഞ്ജിത് ഇതിനെ ചോദ്യംചെയ്തില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.