വാഹനാപകടത്തില്‍ പാക്കിസ്ഥാനില്‍ 42 മരണം

single-img
21 April 2014

map_of_pakistanതെക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചു 42 പേര്‍ മരിച്ചു. ഇവരില്‍ 14 പേര്‍ സ്ത്രീകളും 14 പേര്‍ കുട്ടികളുമാണ്. 17 പേര്‍ക്കു പരിക്കേറ്റു. സുക്കൂര്‍ ജില്ലയില്‍ പാനോ അകില്‍ മേഖലയിലാണ് അപകടം. ദേരാ ഘാസി ഖാനില്‍നിന്നു കറാച്ചിയിലേക്കു പോയ ബസ് എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ 60 യാത്രക്കാരുണ്ടായിരുന്നു.