പശ്ചിമബംഗാളില്‍ സിപിഎം ഓഫീസുകള്‍ കൊളളയടിച്ചു

single-img
19 April 2014

Map_Bengalപശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലുള്ള ബരാഖ്പൂരില്‍ സിപിഎം ഓഫീസുകള്‍ അക്രമികള്‍ കൊള്ളയടിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ പോസ്റ്റര്‍ കീറിയെന്നാരോപിച്ചെത്തിയ തൃണമൂല്‍ പ്രവര്‍ത്തകരാണ് ഓഫീസുകള്‍ കൊള്ളയടിച്ചതെന്നു പ്രാദേശിക സിപിഎം ഘടകം ആരോപിച്ചു. സിപിഎം ഓഫീസില്‍ അതിക്രമിച്ചു കടന്ന സംഘം വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിച്ചതിനു ശേഷം ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു.