മധ്യപ്രദേശില്‍ ബസിനു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു

single-img
19 April 2014

madhya_pradesh_map_sമധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിനു തീപിടിച്ച് മൂന്നു കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്തിനു ശേഷം മടങ്ങിയ സംഘത്തിന്റെ ബസിനാണ് തീപിടിച്ചതെന്ന് ചമ്പല്‍ മേഖല ഡിഐജി ഡി.കെ. ആര്യ വാര്‍ത്ത ലേഖകരോടു പറഞ്ഞു. ബസ് ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് തീപിടിച്ചതെന്നു പോലീസ് പറഞ്ഞു.