രാമദാസിന്റെ സഞ്ചയനം നാളെ; ചെരിഞ്ഞ ആനയുടെ സഞ്ചയനം ക്ഷണിച്ച് ദേവസ്വം ബോര്‍ഡിന്റെ കത്ത്

single-img
17 April 2014

Screenshot_25തൃശൂർകാരുടെ ആനപ്രേമം പ്രസിദ്ധമാണു.സ്വന്തം കുടുംബത്തിലെ ഒരംഗം പോലെയാണു തൃശൂർകാർക്ക് ആനകൾ.അവസാനമായി തൃശൂരിൽ നിന്ന് വന്ന “ആനക്കാര്യ”മാണു ചെരിഞ്ഞ ആനയുടെ സഞ്ചയനം ക്ഷണിച്ച് ദേവസ്വം ബോര്‍ഡിന്റെ കത്ത്.കത്ത് മാത്രമല്ല പുലയടിയന്തിരവും ചിതാഭസ്മം നിമജ്ജനം ചെയ്യലും പതിനാറടിയന്തിര സദ്യയും ഒരുക്കിയിട്ടുണ്ട്.

00202_69598ആനപ്രേമികളുടേയും പ്രിയങ്കരനായ കുട്ടന്‍കുളങ്ങര ഗജരാജന്‍ രാമദാസന്റെ സഞ്ചയനമാണു ദേവസവും ദേശക്കാരും തീരുമാനിച്ചിരിക്കുന്നത്.ഏപ്രിൽ 3നാണു കുട്ടന്‍കുളങ്ങര ഗജരാജന്‍ രാമദാസൻ ചെരിഞ്ഞത്.മനുഷ്യര്‍ മരണമടഞ്ഞാല്‍ ബന്ധുക്കൾ ചെയ്യുന്ന എല്ലാ ആചാരങ്ങൾ രാമദാസനും ചെയ്യുന്നുണ്ട്.രാമദാസിന്റെ ചിതാഭസ്മം തിരുനാവായയില്‍ നിമജ്ജനം ചെയ്യുകയും തുടര്‍ന്ന് ബലിതര്‍പ്പണം നടത്തുകയും ചെയ്യാന്‍ ദേശക്കാരും ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്.ഒരു ആനയ്ക്ക് ഇത്തരത്തില്‍ ഒരു അടിയന്തിരക്കുറിപ്പ് തയ്യാറാക്കിയത് ക്കവാറും ലോകത്താദ്യമായിട്ടായിരിക്കാം.