പാകിസ്ഥാനിൽ നരഭോജികളായ സഹോദരന്മാർ നാട്ടുകാരുടെ പേടി സ്വപ്നമാകുന്നു

single-img
15 April 2014

knifeപാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ നരഭോജികളായ സഹോദരന്മാർ വീണ്ടും നാട്ടുകാരുടെ പേടി സ്വപ്നം ആകുന്നു . പൊലീസ് നടത്തിയ തിര‌ച്ചിലിൽ ആരിഫ്- ഫർമാൻ നരഭോജി സഹോദരന്മാരുടെ വീട്ടിൽ നിന്നും ഒരു കുട്ടിയുടെ ശിരസ്സ് കണ്ടെടുത്തു. ആരിഫ് പൊലീസ് പിടിയിലായെങ്കിലും ഫർമാൻ ഒളിവിലാണ്. മനുഷ്യ മാംസം ഭക്ഷിച്ചതായി ആരിഫ് പൊലീസിനോട് സമ്മതിച്ചു.

 
ശ്മശാനത്തിൽ നിന്നും ശവശരീരങ്ങൾ മോഷ്ടിച്ച് ഭക്ഷിക്കുന്നതിനിടെ 2011ൽ ഇരുവരും പൊലീസ് പിടിയിലായിരുന്നു. 150ഓളം ശവശരീരങ്ങളാണ് ഇവർ പ്രദേശത്തെ പൊതു ശ്മശാനത്തിൽ നിന്നും കുഴിച്ചെടുത്ത് ഭക്ഷിച്ചത്. പാകിസ്ഥാനിൽ നരഭോജികൾക്കെതിരെ പ്രത്യേക നിയമമില്ലാത്തതിനാൽ പൊതുജന പരിപാലന നിയമപ്രകാരം 2 വർഷം മാത്രം തടവും അൻപതിനായിരം രൂപ പിഴയുമാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്. ശിക്ഷ കഴിഞ്ഞ് മിയൻവാലി ജില്ലാ ജയിലിൽ നിന്നും നരഭോജികൾ ദർയാ ഖാൻ പട്ടണത്തിൽ തിരിച്ചെത്തിയതു മുതൽ നാട്ടുകാർ ഭീതിയിലായിരുന്നു.