ഇന്ത്യന്‍ സൂപ്പര്‍ സീരിസ്‌ ബാഡ്‌മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും സൈന നെഹ്‌വാള്‍ തോറ്റു ,പുറത്തായി

single-img
5 April 2014

sainaഇന്ത്യന്‍ സൂപ്പര്‍ സീരിസ്‌ ബാഡ്‌മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും സൈന നെഹ്‌വാള്‍ തോറ്റു പുറത്തായി. ചൈനയുടെ ലോക രണ്ടാംനമ്പര്‍ യിഹാന്‍ വാംഗിനെതിരേ നടന്ന വനിതാ സിംഗിള്‍സില്‍ 16-21, 14-21 എന്ന സ്‌കോറിനാണു സൈന തോറ്റത്‌. മലേഷ്യന്‍ ടോപ്‌ സീഡ്‌ ലീ ചോംഗ്‌ വീയോടു തോറ്റ പുരുഷ താരം പി. കാശ്യപും ക്വാര്‍ട്ടറില്‍ പുറത്തായി.

സ്‌കോര്‍: 21-15, 21-13. യിഹാന്‍ വാംഗിനെതിരേ സൈന എട്ടാം തവണയാണു തോല്‍ക്കുന്നത്‌. യിഹാന്‍ വാംഗിനെ സമ്മര്‍ദത്തിലാക്കാന്‍ സൈനയ്‌ക്കു കഴിഞ്ഞെങ്കിലും പോയിന്റുകളാക്കി മാറ്റാനായില്ല. ഒന്നാം ഗെയിമില്‍ യിഹാനെതിരേ മികച്ച രീതിയില്‍ മുന്നേറാനും സൈനയ്‌ക്കായിരുന്നു. സമ്മര്‍ദം അതീജീവിച്ചതോടെ യിഹാന്‍ സ്വതസിദ്ധമായ ശൈലി പുറത്തെടുത്തു.

രണ്ടാം ഗെയിമില്‍ 11-4 എന്ന നിലയില്‍ യിഹാന്‍ മുന്നേറിയിരുന്നു. തുടര്‍ച്ചയായി നാലു പോയിന്റ്‌ നേടി സൈന മത്സരത്തിലേക്കു തിരിച്ചുവന്നതു പ്രതീക്ഷ ജനിപ്പിച്ചു. കണക്കു കൂട്ടലുകള്‍ പിഴച്ചതോടെ സൈന പിന്നാക്കം പോയി.