ഒൻപത് മാസം പ്രായമായ കുഞ്ഞ് കൊലപാതക ഗൂഡാലോചനയിൽ പ്രതി

single-img
5 April 2014

eb82fb58-bc5f-11e3-_563869cപോലീസിനെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ ഒൻപത് മാസം പ്രായമായ കുഞ്ഞ് പ്രതി.മുഹമ്മദ് മോസ ഖാന്‍ എന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞിനെതിരെയാണ് പാക് പോലീസ് വധഗൂഡാലോചന കുറ്റം ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ കുഞ്ഞിനു കോടതി ഏപ്രിൽ 12 വരെ ജാമ്യം അനുവദിച്ചു.കയ്യില്‍ പാല്‍ക്കുപ്പിയുമായാണ് കുഞ്ഞ് പിതാവിനൊപ്പം കോടതിയിലെത്തിയത്.

കളവുമുതല്‍ പിടിച്ചെടുക്കുന്നതിന് പരിശോധനക്കായി എത്തിയ പോലീസിനെ കല്ലെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു കുഞ്ഞിന്റെ കുടുംബത്തിലുള്ളവരെ മൊത്തത്തില്‍ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് കുട്ടിക്കെതിരെ കേസെടുത്ത സബ് ഇന്‍സ്‌പെക്ടര്‍ കാശിഫ് അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു.

വൈദ്യുതി ദൗര്‍ലഭ്യത്തിനെതിരെ നിരന്തരം സമരം ചെയ്യുന്നവരില്‍ ഒരാളാണ് മുഹമ്മദ് മോസ ഖാന്റെ പിതാവ്. സമരത്തെ തുടര്‍ന്ന് പോലീസ് കള്ളക്കേസെടുക്കുകയാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്

httpവ്://www.youtube.com/watch?v=Zf-o9L7DCII