നഗ്‌മയ്ക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു

single-img
2 April 2014

Nagmaനടിയും മീററ്റിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ നഗ്‌മയ്ക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനക്കൂട്ടത്തില്‍ നിന്ന് നഗ്മയക്കു നേരെ അതിക്രമം നടക്കുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം മീററ്റില്‍ റാലിക്കിടെ നഗ്മയെ കടന്നുപിടിക്കാനും അപമാനിക്കാനും ശ്രമിച്ചിരുന്നു.

ഇയാളെ നഗ്മ അടിച്ചതും നേരത്തെ  വിവാദമായി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോൾ കത്ത് നല്‍കിയത്.മുൻപ് കോണ്‍ഗ്രസ് എംഎല്‍എ ഗജരാജ് സിംഗ് നഗ്മയെ കടന്നുപിടിച്ച് ചുംബിച്ചതും വിവാദമായിരുന്നു. അന്ന് രോഷാകുലയായ നഗ്മ എംഎല്‍എയുടെ കൈ തട്ടിമാറ്റി ജനങ്ങളോട് സംസാരിക്കാതെ വാഹനത്തില്‍ കയറി പോകുകയായിരുന്നു. ഒപ്പം ശല്യം വർദ്ധിക്കുകയാണെങ്കിൽ താൻ ഇനി മീററ്റിലേക്ക് വരികയില്ലെന്നുവരെ നഗ്‌മക്ക് പറയേണ്ടിവന്നു.