കോടതി ഇടപെട്ടു; കൂട്ടമാനഭംഗത്തിനിരയായ യുവതിക്ക് അഞ്ചു ലക്ഷം കൂടി നഷ്ടപരിഹാരം

single-img
29 March 2014

west_bengal_map_sഖാപ് പഞ്ചായത്തിന്റെ പ്രാകൃത രീതിയിലുള്ള ശിക്ഷയായി പശ്ചിമബംഗാളില്‍ കൂട്ടമാനഭംഗത്തിനിരയായ ആദിവാസി യുവതിക്ക് അഞ്ചു ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. ബംഗാള്‍ സര്‍ക്കാരിന്റെ 50,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന നടപടി തള്ളിക്കളഞ്ഞാണു കോടതിയുടെ നടപടി. ഇഷ്ടപ്പെട്ടയാളെ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കുന്നതു സ്ത്രീകളുടെ അവകാശമാണെന്നും സംരക്ഷണം ഉറപ്പാക്കേണ്ടതു സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.